കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ചെമ്പൻതോട്ടി. നൂറ് വർഷത്തിന് മുൻപ് മുതലേ ഇവിടെ ആളുകൾ ജീവിച്ചിരുന്നതായി പറയപ്പെടുന്നു

തളിപ്പറമ്പിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെയായാണ് ചെമ്പൻതൊട്ടി സ്ഥിതി ചെയ്യുന്നത് ഭൂരിഭാഗം ഗ്രാമവാസികളും കർഷകരാണ്

കുടിയേറ്റക്കാർ വരുന്നതിനു മുമ്പ് ചുരുക്കം ചിലസ്ഥലങ്ങളിൽ ആൾ താമസമുണ്ടായിരുന്നു. ഏതോ കാരണത്താൽ അവർ അവിടെനിന്നും താമസം ഒഴിവായി പോയതാണ്( വസൂരി വന്നതാണെന്ന് പറയപ്പെടുന്നു) . കൊക്കായി ഭാഗത്ത് ഒരമ്പലത്തിൻെറ അവശിഷ്ടങ്ങളും പ്രതിഷ്ഠയും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട് ......തളിയൻ വളപ്പായിരുന്നു ചെമ്പംതൊട്ടിയിലെ ഏക നിലം ഭൂമി , അവിടെ ഒരു 100 വർഷം മുമ്പേ മുതൽ നെൽകൃഷി ചെയ്തിരുന്നു എന്നാണ് കരുതേണ്ടത് . തോട്ടുചാലി സാർ കൊച്ചേട്ടൻ എന്നിവരുടെ സ്ഥലങ്ങളിലും , കൊക്കായിയിൽ ഉള്ള പല സ്ഥലങ്ങളിലും, മണിമല ദേവസ്യ യുടെ സ്ഥലത്തും, വാഴവേലി കുഞ്ഞമ്മച്ചൻെറ സ്ഥലത്തും ആശാരി വിജയനും മറ്റും താമസിക്കുന്ന സ്ഥലത്തും കുടിയേറ്റക്കാർ വരുന്നതിനു വളരെ മുമ്പ് കൃഷി ചെയ്തിരുന്നു .[കൂടുതൽ വായിക്കുക]

ചെമ്പന്തൊട്ടി.കോം ഈ മെയിൽ, വെബ്‌സൈറ്റ് എന്നിവ ഉണ്ടാക്കാൻ ഇവിടെ രെജിസ്റ്റർ ചെയ്യുക